പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമെന്ന് എസ് രാമചന്ദ്രന്‍ പിള്ള

തിരുവനന്തപുരം: മുന്നണിയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ.് രാമചന്ദ്രന്‍ പിള്ള. സിപിഎമ്മും സിപിഐയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവിധ അഭിപ്രായങ്ങളുണ്ടാകുന്ന കാലത്ത് രണ്ട് പാര്‍ട്ടികള്‍ വിത്യസ്ത അഭിപ്രായങ്ങള്‍ പറയുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top