ഡല്‍ഹി:പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം ഇന്നു തുടങ്ങും.സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍, തൃണമൂല്‍, കോണ്‍ഗ്രസ് എന്നിവര്‍ ഒരു വശത്തും വന്‍ ഭൂരിപക്ഷവും സര്‍ക്കാരും നേര്‍ക്കുനേര്‍ വരുന്നതിനാല്‍ ഡിസംബര്‍ 23 വരെ നീളുന്ന സമ്മേളനം ബില്ലുകള്‍ പാസാക്കുന്നത് അടക്കമുള്ള പലവിഷയങ്ങളിലും നിര്ണാകയമായേക്കും.ഇതിന്റെ വ്യക്തമായ സൂചന നല്കി തൃണമുല്‍ കോണ്‍ഗ്രസ് ഇന്നലെ സര്‍ക്കാര്‍ വിളിച്ച രണ്ടു സര്‍വകക്ഷി യോഗങ്ങളും ബഹിഷ്കരിച്ചിരുന്നു.