കൊച്ചി: പാറ്റൂര്‍ കേസില്‍ വിജിലന്‍സിന്റെ പുതിയ റിപ്പോര്‍ട്ട് ആനാവശ്യമെന്ന് ലോകായുക്ത. വിജിലന്‍സിന്റെ പുതിയ റിപ്പോര്‍ട്ടിന് എഫ്‌ഐആറിന്റെ പ്രാധാന്യം പോലുമില്ലെന്ന് ലോകായുക്തയുടെ വിമര്‍ശനം. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചോര്‍ന്നതില്‍ ലോകായുക്ത അതൃപ്തി അറിയിച്ചു.
വിജിലന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും ലോകായുക്തയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയതായി ആരുടേയും പേരുകള്‍ പരാമര്‍ശിക്കുന്നില്ലെന്നും മാധ്യമ വാര്‍ത്തകള്‍ തെറ്റാണെന്നും ലോകായുക്ത വ്യക്തമാക്കി.
ദിലീപിന്റെ മള്‍ട്ടി പ്ലക്‌സ് തിയറ്റര്‍ സര്‍ക്കാര്‍ സ്ഥലത്താണോയെന്നും പരിശോധിക്കണമെന്നും രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.