തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം വിജിലന്‍സിന് വീണ്ടും പരാതി നല്‍കി. എഡിജിപിയുടെ പുതിയ റിപ്പോര്‍ട്ട് ലോകായുക്ത തളളിയ സാഹചര്യത്തിലാണ് പുതിയ പരാതി.
പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയേയും മുന്‍ ചീഫ് സെക്രട്ടറി, വാട്ടര്‍ അതോറിറ്റി എംഡി എന്നിവരെയും പ്രതി ചേര്‍ത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജോയ് കൈതാരം നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ലോകായുക്തയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്നായിരുന്നു വിജിലന്‍സിന്റെ മറുപടി.
എന്നാല്‍ ലോകായുക്തയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലും മറ്റു തുടര്‍നടപടികള്‍ എടുക്കാന്‍ അധികാരവും ഉത്തരവാദിത്വവുമുളള ഉദ്യോഗസ്ഥര്‍ക്ക് നിയമതടസ്സമില്ലെന്ന് ലോകായുക്ത നിയമത്തിലെ 9(7) ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ലോകായുക്തയുടെ പരിഗണനയിലിരിക്കുന്നതായി വിജിലന്‍സ് ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് പരിഗണിച്ച് കഴിഞ്ഞതായി ലോകായുക്ത തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി മുന്‍ ചീഫ് സെക്രട്ടറി വാട്ടര്‍ അതോറിറ്റി എംഡി എന്നിവരെ പ്രതികളാക്കി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് വീണ്ടും വിജിലന്‍സിന് പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചിട്ട് ദിവസങ്ങളായെങ്കിലും പകരം മറ്റാര്‍ക്കും ചുമതല നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ അടിയന്തര സ്വഭാവമുളള ഒരു കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് വിജിലന്‍സ് ഡയറക്ടറേറ്റിലുളളത്.
എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിച്ചിട്ട് ദിവസങ്ങളായെങ്കിലും പകരം മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കാന്‍ ആളില്ലാത്തതിനാല്‍ അടിയന്തര സ്വഭാവമുളള ഒരു കാര്യത്തിലും തീരുമാനമെടുക്കാന്‍ വിജിലന്‍സ് ഡയറക്ടറേറ്റിന് കഴിയാത്ത അവസ്ഥയാണിപ്പോള്‍.