യു എന്‍: പാലസ്തീനിയന്‍ ഗോത്ര വിഭാഗക്കാരെ മധ്യ വെസ്റ്റ് ബാങ്കില്‍ നിന്ന് കൂട്ടത്തോടെ മാറ്റാനുള്ള ഇസ്രായേല്‍ നീക്കത്തിനെതിരെ യു എന്‍ ഏജന്‍സി. ജൂത കുടിയേറ്റം ശക്തമാക്കുന്നതിനുള്ള ഈ നീക്കം യു എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണെന്ന് യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി വ്യക്തമാക്കി. ഇത് ബലം പ്രയോഗിച്ചുള്ള കുടിയിറക്കാണെന്നും നാലാം ജനീവ കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും യു എന്‍ ആര്‍ ഡബ്ലിയു എ കമ്മീഷണര്‍ ജനറല്‍ പിയറി ക്രാഹന്‍ബൂല്‍ പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് സഞ്ചരിക്കുന്നതിന് ഈ നീക്കം വിഘാതമാണ്. ആത്യന്തികമായി ഫലസ്തീന്‍ മണ്ണ് കവര്‍ന്നെടുക്കുകയാണ് ഇസ്‌റാഈല്‍ ചെയ്യുന്നത്. നിയമവിരുദ്ധ ജൂത കുടിയേറ്റത്തിനാണ് ഫലസ്തീന്‍ ബദുക്കളെ സ്വന്തം വാസസ്ഥലത്ത് നിന്ന് മാറ്റുന്നതെന്നും പിയറി പറഞ്ഞു. ഈ ഉദ്യമത്തില്‍ നിന്ന ് ഇസ്രായേല്‍ പിന്‍മാറണം. സ്വമേധയാ അതിന് തയ്യാറാകുന്നില്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.