പാലായില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം

പാലാ: ധനമന്ത്രി കെ.എം.മാണിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാലായില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംഘര്‍ഷം. മുത്തോലി, പൈക എന്നിവടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. വാഹനങ്ങള്‍ തടയാനും കടകള്‍ അടപ്പിക്കാനും യുഡിഎഫ് പ്രവര്‍ത്തകര്‍ ശ്രമിച്ചത് തടയാനെത്തിയ ബിജെപി പ്രവര്‍ത്തകരുമായാണ് സംഘര്‍ഷം. സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരു ചേരികളിലായി പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

പാലാ നഗരത്തില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നഗരത്തിലൂടെ കടന്നുപോകുന്നുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ലെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങിയിട്ടില്ല.

Top