പാസ്‌പോര്‍ട്ടിനും ആധാര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടിനും സിം കാര്‍ഡിനും പിന്നാലെ പാസ്‌പോര്‍ട്ടും ആധാര്‍ മുഖേനയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. വിമാനത്താവളങ്ങളിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. വിമാനത്താവള പ്രവേശന കവാടങ്ങളില്‍ സ്ഥാപിക്കുന്ന ബയോമെട്രക് കിയോസ്‌കിലില്‍ ആധാര്‍ നമ്പര്‍ നല്‍കി ഫോട്ടോ, വിരലടയാളം, മറ്റു വിവരങ്ങള്‍ എന്നിവ പരിശോധിച്ചു മാത്രം യാത്രക്കാരെ ഉള്ളില്‍ പ്രവേശിപ്പിക്കാനാണ് നടപടി.

സുരക്ഷ വീഴ്ച്ചകള്‍ കുറയ്ക്കാനും ആള്‍മാറാട്ടങ്ങള്‍ തടയാനും ഇതു ഫലം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നിയമത്തെ കബളിപ്പിച്ചു കുറ്റവാളികള്‍ ഒളിവില്‍ പോകുന്നതും തടയാനും ഇതു വഴി സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത വര്‍ഷം ബംഗളൂരുവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന ഈ സംവിധാനം ഭാവിയില്‍ രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലും നടപ്പാക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്.

Top