തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഇക്കാര്യം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വകാര്യ വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തങ്കച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പി.സി. ജോര്‍ജ് വിഷയം തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേരളകോണ്‍ഗ്രസ് ബി യുഡിഎഫ് മുന്നണിയിലില്ല. അവരെ സാങ്കേതികമായി പുറത്താക്കിയിട്ടില്ലന്നേയുള്ളു. ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.