തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ ആന്റണി രാജു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന പി.സിയുടെ ആവശ്യം വ്യക്തിപരം. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് അവകാശമുന്നയിക്കുന്നത് ശരിയല്ലെന്നും ആന്റണി രാജു. പി. സി ജോര്‍ജിന്റെ നിലപാടുകള്‍ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിസന്ധിയുണ്ടാക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സര്‍ക്കാരിന് അവകാശപ്പെട്ടതാണെന്നും ഇക്കാര്യം കേരള കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. സി.ഡി വിവാദത്തില്‍ പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസ് പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു