പികെ ഡൗണ്‍ലോഡ് ചെയ്തു, അഖിലേഷ് വിവാദത്തില്‍

ലക്‌നൗ: ആമിര്‍ ഖാന്‍ ചിത്രം പികെ ഇന്റര്‍നെറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വിവാദത്തില്‍. ചിത്രത്തിനു യുപിയില്‍ വിനോദ നികുതി ഇളവു ചെയ്തുവെന്ന് അറിയിച്ചു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഖിലേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പികെ കാണണമെന്ന് പലരും ആവശ്യപ്പെട്ടിരുനനു. കുറച്ചുനാള്‍ മുമ്പ് ചിത്രം ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും ഇന്നലെ രാത്രിയാണ് കാണാന്‍ സാധിച്ചത് അഖിലേഷ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് വ്യാജ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് കണ്ടതിന് അഖിലേഷിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയകളിലും സംഭവം ചര്‍ച്ചയായി.
എന്നാല്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അഖിലേഷിന് യുഎഫ്ഒ ലൈസന്‍സ് ഉണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാദം. വിവാദങ്ങള്‍ അനാവശ്യമാണെന്നും ട്വീറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. ആമിര്‍ഖാന്‍ ചിത്രം പുറത്തിറങ്ങിയതു മുതല്‍ ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുന്നു

Top