കംബാല: പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച വീട്ടുജോലിക്കാരിയെ ഉഗാണ്ടയില്‍ ജയിലിലടച്ചു. കുഞ്ഞിനെ ഉപദ്രവിക്കുന്ന വീഡിയോ ദൃശ്യം പുറത്തായതോടെ സംഭവം വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജോളി തുമുഹിര്‍വ്വ് എന്ന ആയയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുഞ്ഞിന്റെ അമ്മ തന്നെ ഉപദ്രവിച്ചതിന്റെ പ്രതികാരമായാണ് ഇതു ചെയ്തതെന്ന് സ്ത്രീ വെളിപ്പെടുത്തി. എന്നാല്‍, ആരോപണം അമ്മ നിഷേധിച്ചു.
നിരപരാധിയും നിസ്സഹായയുമായ കുട്ടിയെ ഉപദ്രവിച്ചത് അന്യായവും ദയാരഹിതവുമാണ്. ശിക്ഷ വിധിച്ചുകൊണ്ട് ചീഫ് മജിസ്‌ട്രേട്ട് അഭിപ്രായപ്പെട്ടു. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണെ്ടത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ കുട്ടിയുടെ പിതാവ് നിരീക്ഷണ കാമറ ഏര്‍പ്പാടാക്കിയിരുന്നു. വീഡിയോദൃശ്യം പോലിസിനു കൈമാറിയ പിതാവ് കുടുംബാംഗങ്ങള്‍ക്കു കാണുന്നതിനുവേണ്ടി ദൃശ്യം ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
ഇത് ഷെയര്‍ ചെയ്യപ്പെട്ട് ലോകം മുഴുവന്‍ വന്‍വാര്‍ത്തയാവുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും മാനസികാഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.