ആലപ്പുഴ: പിണറായി വിജയന്റെ വാക്കുകളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നെന്ന് വി എസ് അച്യുതാനന്ദന്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സമ്മേളനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഒരംഗത്തിനെതിരെ പോലും അച്ചടക്ക നടപടിയെടുക്കരുതെന്നാണു പാര്‍ട്ടിയുടെ സംഘടനാ തത്വം. എന്നാല്‍ പിണറായി ഇതു ലംഘിച്ചിരിക്കുകയാണെന്നും രോഷത്തോടെ വി.എസ് പ്രതികരിച്ചു.
പാര്‍ട്ടി സഖാക്കള്‍ക്കു നേരിട്ട ജനാധിപത്യവിരുദ്ധമായ നടപടികളെക്കുറിച്ചും ചില ഫാസിസ്റ്റ് ഇടപെടലുകളെക്കുറിച്ചുമാണ് കേന്ദ്രകമ്മിറ്റിക്ക് കുറിപ്പു നല്‍കിയത്. അത് കേന്ദ്രകമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമാണ് പരിശോധിക്കേണ്ടത്. അതിനായി അവര്‍ കേരളത്തില്‍ വരുന്നുണ്ട്. അവരുടെ വരവിന് ശേഷം എന്തു സംഭവിക്കുന്നത് എന്നതനുസരിച്ച് താന്‍ നിലപാട് വ്യക്തമാക്കാമെന്നും വി.എസ് അഭിപ്രായപ്പെട്ടു.