ബിജെപിക്കെതിരെ പുതിയ ആരോപണങ്ങളുമായി ആംആദ്മി പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചു വരുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ വൈദ്യുത മീറ്ററുകള്‍ ഘടിപ്പിക്കുന്ന കമ്പനിയില്‍ ബിജെപിക്ക് ഓഹരികളുണ്ടെന്ന് ആരോപിച്ചാണ് പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.

പള്ളികള്‍ക്കെതിരെ തുടര്‍ച്ചയായുണ്ടാകുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു.

Top