പുതിയ ചിത്രമായ എന്നൈ അറിന്താല്‍ അടുത്തയാഴ്ച റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കൊട്ടുകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതീവ രഹസ്യമായാണ് അജിത് ക്ഷേത്ര ദര്‍ശനം നടത്തിയത്. ചിത്രം റിലീസ് ചെയ്യുന്ന തിയ്യേറ്ററുകളില്‍ ബോംബ് വെക്കുമെന്ന് ഭീഷണി കത്ത് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ക്ഷേത്രത്തിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
അജിത്തിന്റെ 55ാം ചിത്രമാണ് എന്നൈ അറിന്താല്‍. ഗൗതം മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ഇറോസ് ഇന്റര്‍നാഷ്ണലാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ചിത്രം തീയറ്ററുകളില്‍ എത്തും.
ചിത്രങ്ങളുടെ റിലീസിന് മുന്നോടിയായി നേരത്തെ തിരുപ്പതി ക്ഷേത്രത്തിലും അജിത്ത് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. വീരം, ആരംഭം, ബില്ല2 എന്നീ സിനിമകളുടെ റിലീസിന് മുന്നോടിയായാണ് അനുഗ്രഹം തേടി അജിത് തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.