പുതുവര്‍ഷ ആഘോഷത്തിനിടെ ജീവന്‍ പോയത് 24 പേര്‍ക്ക്

ബൊഗോട്ട: പുതുവര്‍ഷ ആഘോഷപരിപാടികള്‍ക്കിടയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ കൊളംമ്പിയയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അക്രമ സംഭവങ്ങളെ തുടര്‍ന്ന് പുതുവര്‍ഷ ദിനത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം കുറവ് രേഖപ്പെടുത്തി. 98.6 ശതമാനം നഗരസഭകളിലും പുതുവര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആക്രമണങ്ങളില്‍ ആരും ഈ വട്ടം കൊല്ലപ്പെട്ടില്ലെന്നതു ശ്രദ്ധേയമാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 36 പേര്‍ക്കാണ് പുതുവര്‍ഷദിനത്തില്‍ നടന്ന അക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്. പോലീസ് പുതുവര്‍ഷത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ 113 തോക്കുകളും 2056 കത്തികളും പിടിച്ചെടുത്തിരുന്നു

Top