പെട്രോള്‍ ഡീസല്‍ തിരുവ കൂട്ടിയത് വഴി സര്‍ക്കാറിന് ലാഭം

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ ഉയര്‍ത്തിയത് വഴി നടപ്പുസാമ്പത്തിക വര്‍ഷം സര്‍ക്കാറിന് ലഭിക്കുന്നത് 13000 കോടി രൂപയുടെ അധിക വരുമാനം. ധനകമ്മി മറികടക്കാന്‍ സര്‍ക്കാരിനെ ഇത് ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

പെട്രോളിന്റെ തീരുവ 1 രൂപ 20 പൈസയില്‍ നിന്ന് 2.70 ആയും ഡീസലിന്റെ തീരുവ 1 രൂപ 46 പൈസയില്‍ നിന്ന് 2.96 രൂപയായും കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ബ്രാന്‍ഡഡ് പെട്രോളിനും ഡീസലിനും സമാനമായ രീതിയില്‍ തീരുവ ഉയര്‍ത്തിയിരുന്നു. അന്താരാഷ്ട്ര വപിണിയില്‍ എണ്ണവില കുറഞ്ഞതിനെ തുടര്‍ന്ന് ഓഗസ്റ്റിന് ശേഷം പെട്രോളിന് ആറു തവണയും ഡീസലിന് കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണയും വില കുറച്ചിരുന്നു.

Top