ബച്ചന്റെ പുതുവര്‍ഷം ആരാധ്യയ്‌ക്കൊപ്പം; അനുഷ്‌കയും, ഷാരൂഖും പ്രതീക്ഷയില്‍

elebrate new year

പുതവത്സരത്തിന്റെ തലേ രാവ് എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ് നാടു മുഴുവന്‍ പുതു വര്‍ഷത്തെ സ്വീകരിക്കുമ്പോള്‍ താരങ്ങളുടെ ആഘോഷങ്ങളും എന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. താരങ്ങള്‍ മാത്രമല്ല അവരുടെ കുഞ്ഞുങ്ങളും ഇപ്പോള്‍ ഏറെ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്.

അമിതാഭ് ബച്ചന്‍ ഡിസംബറിലെ അവസാനത്തെ നിമിഷങ്ങള്‍ ചിലവിട്ടത് തന്റെ പേരക്കുട്ടികളായ നവ്യയോടൊപ്പവും, കുഞ്ഞു ആരാധ്യയോടൊപ്പമായിരുന്നു. മുബൈയിലെ വീട്ടില്‍ അപ്പൂപ്പനൊപ്പം അടിച്ചു പൊളിക്കുകയായിരുന്നു ആരാധ്യ.


ആരാധ്യയൊടോപ്പമുള്ള ഫോട്ടോകള്‍ ബച്ചന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഏറ്റവും മികച്ചത്, പേര കുട്ടികള്‍ അതിനേക്കാല്‍ മികച്ചത് എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

അതേ സമയം ബിപാഷ ബസു തന്റെ പ്രിയപ്പെട്ടവനായ കരണ്‍ സിങ് ഗ്രോവറുടെ കൂടെ പുതു വത്സര ദിനം ആഘോഷിച്ചു. അതേ സമയം തപസി പന്നു തന്റെ സുഹത്തുക്കളോടൊപ്പം അടിച്ചു പൊളിക്കുകയായിരുന്നു.

രവീണ ടണ്ടന്‍ തന്റെ പുതുവര്‍ഷത്തെ വരവേറ്റത് ബാംഗോക്കിലായിരുന്നു. അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും കേപ്പ് ടൗണിലായിരുന്നു തങ്ങളുടെ പുതു വത്സരം ആഘോഷിച്ചത്. അതേ സമയം ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, നിര്‍മ്മാതാവ് ആനന്ദ് എല്‍ റായിയും തങ്ങളുടെ പുതിയ സിനിമയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേരാനും ഷാരുഖ് ഖാന്‍ മറന്നില്ല.

 

സുസ്മിത സെന്‍ ദുബായിലെ വീട്ടിലായിരുന്നു തന്റെ പതുവര്‍ഷം ആഘോഷിച്ചത്. ബുര്‍ജ് ഖലീഫയില്‍ നിന്നുള്ള വീഡിയോയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ മറന്നില്ല. അതേ സമയം സണ്ണി ലിയോണ്‍ സുഹൃത്തക്കളൊടൊപ്പം കേപ് ടൗണിലായിരുന്നു.

Top