ഡോ. ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ ഡിസംബര്‍ 12ന് തീയറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ അഭിനയത്തിന് സുരാജിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണം വിഷയമാക്കിയുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരവും പേരറിയാത്തവര്‍ നേടി.
ഇന്ദ്രന്‍സ്, നെടുമുടി വേണു, മാസ്റ്റര്‍ ഗോവര്ദ്ധന്, ജയരാജ് വാര്യര്‍, സീമ ജി നായര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പിവിആറാണ് ചിത്രം റിലീസിനെത്തിക്കുന്നത്. ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊച്ചി തുടങ്ങി ഇന്ത്യയിലുട നീളമുള്ള നഗരങ്ങളില്‍ ചിത്രം റിലീസിനെത്തും.