തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി. ഒ. സൂരജിന്റെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലേയും വസതികളിലും സെക്രട്ടേറിയറ്റിലെ ഓഫീസിലുമാണ് റെയ്ഡ് നടന്നത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അഞ്ച് വിജിലന്‍സ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കോടികളുടെ നിക്ഷേപങ്ങളുടെ വിവരങ്ങളാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഭാര്യ, മകന്, ഭാര്യ പിതാവ് എന്നിവരുടെ പേരില്‍ ടി.ഒ സൂരജ് വാങ്ങിക്കൂട്ടിയ സ്വത്തുവകകളുടെ രേഖകള്‍ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തി. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് അദ്ദേഹത്തെ പ്രതിയാക്കി വിജിലന്‍സ് ഇന്നലെ തൃശ്ശൂര്‍ കോടതിയില്‍ എഫ്.ഐ.ആര് സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് റെയ്ഡ്.