പൊലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാദം അടിസ്ഥാന രഹിതം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന മാവോയിസ്റ്റുകളുടെ വാദം അടിസ്ഥാന രഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസിന്റെ ഫോണ്‍ ചോര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.

പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയെന്ന വാദവുമായി മാവോയിസ്റ്റുകള്‍ രംഗത്തത്തിയിരുന്നു. ബ്ലേഡ് മാഫിയയും പൊലീസും തമ്മില്‍ നടത്തിയ ഫോണ്‍കോളുകളാണ് ചോര്‍ത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ജനകീയ വിമോചന ഗറില്ലാ സേനയായ കബനീദളത്തിന്റെ മുഖപത്രമായ കാട്ടുതീയിലൂടെയായിരുന്നു മാവോയിസ്റ്റുകളുടെ അവകാശവാദം. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയുടെ വിശദീകരണം.

Top