പോര്‍ഷെയുടെ ടാര്‍ഗ ഇന്ത്യയില്‍

പോര്‍ഷെയുടെ ഐക്കണിക് ബ്രാന്‍ഡ് ആയ 911 ടാര്‍ഗ കുടുംബത്തിലെ പുതിയ അംഗങ്ങള്‍ ഇന്ത്യയിലെത്തി. ടാര്‍ഗ 4, ടാര്‍ഗ 4എസ് മോഡലുകള്‍ ആണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. അഡ്വാന്‍സ്ഡ് റൂഫിങ് ടെക്‌നോളജിയുമായാണ് പോര്‍ഷെയുടെ പുതിയ താരങ്ങളുടെ വരവ്.

1965 ലാണ് ടാര്‍ഗയുടെ ആദ്യ മോഡലുകള്‍ പുറത്തുവരുന്നത്. ടാര്‍ഗയുടെ തനത് ഡിസൈന്‍ നിലനിര്‍ത്തി ഏറ്റവും പുതിയ ടെക്‌നോളജിയിലാണ് ടാര്‍ഗ 4, ടാര്‍ഗ 4 എസ് വാഹനങ്ങള്‍ എത്തുന്നത്. ഒരു ഉന്നത സ്‌പോര്‍ട്‌സ് കാറില്‍ നിന്ന് ഉപഭോക്താവ് പ്രതീക്ഷിക്കുന്നതെല്ലാം 911 ടാര്‍ഗയില്‍ പോര്‍ഷെ വാഗ്ദാനം ചെയ്യുന്നുണ്ട്.

മുന്‍ മോഡലുകളെ പോലെ വൈഡ് ബാറും മുന്‍ സീറ്റിനു മുകളില്‍ മൂവബിള്‍ ഓപ്പണിങ്ങും പുതിയ മോഡലുകള്‍ക്കുണ്ട്. എന്നാല്‍ പൂര്‍ണ്ണമായും തുറക്കാവുന്ന റൂഫ് ആണ് പുതിയ ടാര്‍ഗ മോഡലുകളെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ബട്ടണ്‍ അമര്‍ത്തിയാല്‍ 19 സെക്കന്‍ഡ് കൊണ്ട് റൂഫ് തുറക്കാനും അടയ്ക്കാനുമാകും. ഓള്‍ വീല്‍ ഡ്രൈവാണ് ഇരു മോഡലുകള്‍ക്കുമുള്ളത്.

Top