ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാര്‍ലമെന്റിന് പ്രതിപക്ഷം പോസിറ്റീവ് പങ്ക് വഹിക്കുമെന്നാണ് കരുതുന്നതെന്നും ബഡ്ജറ്റ് സീസണ് പോലെ സഭ നല്ല രീതിയില്‍ ചേരാന്‍ കഴിയുമെന്നുമാണ് കരുതുന്നതെന്ന് മോഡി പറഞ്ഞു.
37 ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും മോഡി പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് എം.പിമാര്‍ വഹിക്കേണ്ട പങ്കിനെ കുറിച്ചും മോഡി സൂചിപ്പിച്ചു.
അതേസമയം, പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമാകാനുള്ള സാധ്യത ഏറെയാണ്. പാര്‍ലമെന്റിന് മുമ്പില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയുടെ അനുയായികള്‍ ധര്‍ണ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.