ഹൈദരാബാദ് : ”പ്രധാനമന്ത്രി ഉറങ്ങില്ല. ഞങ്ങളെ ഉറങ്ങാന്‍ അനുവദിക്കുകയുമില്ല” നരേന്ദ്ര മോദിയുടെ പ്രവര്ത്തനശൈലിയെക്കുറിച്ചു ഹൈദരാബാദില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവേ കേന്ദ്ര മന്ത്രി എം. വെങ്കയ്യ നായിഡുവിന്റേതാണ് വിശദീകരണം. 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തില്‍ പക്ഷേ, പരാതിയില്ലെന്നും വെങ്കയ്യ. രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നത് ഞങ്ങള്‍ ആസ്വദിക്കുകയാണ്. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാര്യം.
രാജ്യത്ത് എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന ജന്‍ ധന് യോജന പൂര്ണമാകാന് അഞ്ചു വര്‍ഷമെടുക്കുമെന്നു മന്ത്രിസഭാംഗങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു വര്‍ഷത്തെ സമയപരിധിയാണു മോദി നല്‍കിയത്. ഏഴ് ആഴ്ച പിന്നിടുമ്പോള്‍ പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയില്‍ 6.99 കോടി പേരായി. പദ്ധതി ആരംഭിക്കുമ്പോള്‍ രാജ്യത്ത് 58% പേര്‍ക്കും ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നുവെന്ന് ഓര്‍ക്കണം വെങ്കയ്യ പറഞ്ഞു.