ന്യൂഡല്‍ഹി: ഡല്‍ഹി വീണ്ടും ഭീകരാക്രമണ ഭീതിയില്‍. പാര്‍ലമെന്റിനും റേസ് കോഴ്സ് റോഡിലെ പ്രധാനമന്ത്രിയുടെ വസതിയ്ക്കും നേരെ ഭീകരര്‍ ആക്രമണം നടത്താന്‍ തയാറെടുക്കുന്നതായുള്ള റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് പുറത്തുവിട്ടിരിക്കുന്നത്.
ചില ഭീകരവാദികള്‍ ഡല്‍ഹിയിലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയിലെ എല്ലാ സുരക്ഷാ മേഖലകളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ എത്തുമ്പോള്‍ രാജ്യം ആക്രമിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് രാജ്യത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഒബാമ പോയതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ ഭീകരാക്രമണം നടക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.