ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടോ, തപാല്‍ വോട്ടോ ചെയ്യുന്നതിന് സൗകര്യമൊരുക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ അംഗീകരിക്കുന്നതായി കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമയത്ത്, പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തപാല്‍ വോട്ടിലൂടെയോ അല്ലെങ്കില്‍ അവര്‍ നിര്‍ദ്ദേശിക്കുന്ന ആളെ പ്രതിനിധിയാക്കി നാട്ടില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം ഒരുക്കാനുള്ള ശുപാര്‍ശകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ട് വച്ചത്.
അതേസമയം, പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കുന്നത് സംബന്ധിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാവകാശം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.