പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവ് ശിക്ഷ. മണ്ണാര്‍കാട് സ്വദേശി അഫ്‌സലിനെയാണ് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടി ഭക്ഷണം കഴിച്ച് കൈകഴുകാന്‍ ശുചിമുറിയില്‍ പോയ സമയം പിന്തുടര്‍ന്ന് ശുചിമുറിയുടെ വാതില്‍ അടച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു. ഏറെ ദിവസം കുട്ടിയെ നിരീക്ഷിച്ച ശേഷം ആയിരുന്നു പ്രതിയുടെ ക്രൂരകൃത്യം. സംഭവം ആദ്യം ആരും അറിഞ്ഞില്ലെങ്കിലും കുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം തിരിച്ചറിഞ്ഞ രക്ഷിതാക്കള്‍ കാര്യം ചോദിച്ചറിയുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് മണ്ണാര്‍കാട് സ്വദേശി അഫ്‌സലിന് പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി 20 വര്‍ഷം ശിക്ഷ വിധിച്ചത്. ഫേസ് ബുക്കിലൂടെയാണ് പ്രതി പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വീട്ടിലെത്തിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. 2020 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയായിരുന്നു പീഡനം. കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കാലടി പൊലീസാണ് അഫ്‌സലിനെ അറസ്റ്റ് ചെയ്തത്.