ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പിന്‍വലിക്കല്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നു. ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഈ സംവിധാനം അടുത്ത മാര്‍ച്ചില്‍ നിലവില്‍ കൊണ്ടുവരും. ഇതോടെ അപേക്ഷിച്ച് മൂന്നു മണിക്കൂറിനുള്ളില്‍ ഫണ്ട് പിന്‍വലിക്കാനുള്ള സൗകര്യം ലഭിക്കുകയാണ്.
പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് ബാധകമാക്കിയതോടെയാണ് ഇ.പി.എഫ്.ഒ.യുടെ പദ്ധതിക്ക് കൂടുതല്‍ പ്രതീക്ഷ കൈവന്നത്. ഉപയോക്താക്കള്‍ക്ക് ഫണ്ട് പിന്‍വലിക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി നല്‍കാനാകും.
പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തുകയാണ് ചെയ്യുക. പുതിയ സേവനത്തിന് തൊഴില്‍ മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി വേണ്ടത്. ഇത് ഉടന്‍ ലഭിക്കുമെന്ന് പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ കെ.കെ. ജലാന്‍ പറഞ്ഞു. ഇ.പി.എഫ്.ഒ.യിലെ അഞ്ചുകോടിയിലേറെ വരുന്ന ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനത്തിന്റെ പ്രയോജനം കിട്ടും.
ഈ മാസം മുതല്‍ ആധാര്‍ നമ്പറുള്ള എല്ലാ പി.എഫ്. പിന്‍വലിക്കല്‍ അപേക്ഷകളിലും മൂന്നു ദിവസത്തിനകം തീരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇ.പി.എഫ്.ഒ. സാധാരണ 20 ദിവസമാണ് ഇതിനെടുക്കുന്നത്.