പ്ലാച്ചിമട ജനകീയ പ്രതിരോധത്തിന് മുന്നില്‍ മുട്ടുമടക്കി കൊക്കക്കോള

ന്യൂഡല്‍ഹി: പ്ലാച്ചിമടയില്‍ ഫാക്ടറി പുനരാരംഭിക്കാന്‍ ഉദ്ദേശമില്ലെന്ന് കൊക്കക്കോള കമ്പനി അറിയിച്ചു.

സുപ്രീംകോടതിയില്‍ വ്യാഴാഴ്ച കേസ് പരിഗണിക്കവേയാണ് ഇനി പ്ലാച്ചിമടയിലേക്ക് ഇല്ലെന്ന് കമ്പനി അറിയിച്ചത്.

പ്ലാച്ചിമടയില്‍ പ്ലാന്റിന് പഞ്ചായത്ത് അനുമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല.

ഇതോടെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് അപ്രസക്തമായി.

Top