ന്യൂഡല്‍ഹി: പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് ആവശ്യപ്പെട്ടു. ട്രിബ്യൂണല്‍ രൂപീകരണത്തിന് നിയമ സാധുത ഇല്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇക്കാര്യം കാട്ടി കേന്ദ്രം കേരളത്തിന് കത്തയച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് കേന്ദ്രം കത്തയച്ചത്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യം എം.ബി. രാജേഷ് എംപിയെ അറിയിച്ചു.