വിഖ്യാത ഹോളിവുഡ് ചിത്രമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂറിയസിന്റെ ആദ്യ പതിപ്പില്‍ അന്തരിച്ച ഹോളിവുഡ് നടന്‍ പോള്‍ വോക്കര്‍ ഉപയോഗിച്ച കാര്‍ ലേലം ചെയ്യുന്നു. ഓറഞ്ച് നിറത്തിലുള്ള ടയോട്ട സൂപ്ര സ്റ്റണ്ട് കാര്‍ ചിത്രം കണ്ടിട്ടുള്ളവര്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാകില്ല.
ചിത്രത്തിലെ ത്രസിപ്പിക്കുന്ന റേസിംഗ് രംഗത്ത് പോള്‍ വോക്കര്‍ ഓടിച്ചിരുന്ന ആ ടയോട്ട കാര്‍ അമേരിക്കയിലെ പ്രമുഖ ലേല ഇടനിലക്കാരായ മെക്കം ഓക്ഷന്‍സാണ് കാര്‍ ലേലത്തിനുവെക്കുന്നത്.
ലോകപ്രശസ്ത മെക്കാനിക്കായ എഡി പോള്‍ കസ്റ്റമൈസ് ചെയ്തു നിര്‍മ്മിച്ച കാറിന് കരുത്തേകുന്നത് 220 കുതിരശക്തിയുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍6 എന്‍ജിനാണ്. ഒട്ടനവധി സവിശേഷതകളുള്ള ഈ കാര്‍ വന്‍തുകയ്ക്ക് ലേലത്തിനുപോകുമെന്ന പ്രതീക്ഷയിലാണ് മെക്കം ഓക്ഷന്‍സ്. മെയ് മാസത്തിലാണ് ലേലം നടക്കുക.