ഫിലിപ്പിന്‍സിലെ സ്‌കൂളില്‍ ഭീകരാക്രമണം; കൂട്ടികളടക്കം 12 പേരെ ബന്ദികളാക്കി

മനില: ഫിലിപ്പിന്‍സിലെ സ്‌കൂളില്‍ ഭീകരാക്രമണത്തില്‍ കൂട്ടികളടക്കം 12 പേരെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍.

ഫിലിപ്പിന്‍സിലെ കൊട്ടബാറ്റോ പ്രവിശ്യയിലുള്ള ഗ്രാമത്തിലെ സ്‌കൂളില്‍ ആണ് ഭീകരര്‍ അതിക്രമിച്ചു കയറിയത്.

സ്‌കൂളിനുള്ളില്‍ അതിക്രമിച്ചുകയറിയ ഭീകരര്‍ 12 പേരെ തടവിലാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഐഎസ് ബന്ധമുള്ള ബി ഐ എഫ് എഫ് എന്ന ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നില്‍.

സ്ഥലത്തെത്തിയ ഫിലിപ്പീന്‍സ് സേനയ്ക്കുനേരെ ഇവരെ മനുഷ്യകവചമാക്കി ഉപയോഗിക്കുകയാണ് ഭീകരര്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികനു പരുക്കേറ്റു.

ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്‍ഡാനോയുടെ തലസ്ഥാനമായ മാറാവിയില്‍നിന്ന് ഒരു മാസമായി ഭീകരരെ തുരത്താനുള്ള പോരാട്ടത്തിലായിരുന്നു സൈന്യം. 20ല്‍പരം വിദേശ, പ്രാദേശിക ജിഹാദി സംഘടനകള്‍ ഫിലിപ്പീന്‍സില്‍ സജീവമാണ്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ഇരുന്നൂറോളം പേര്‍ വരുന്ന ഭീകരര്‍ ക്രിസ്ത്യന്‍ മുസ്ലിം ഭൂരിപക്ഷം താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയത്.

Top