ഫിലേ പേടകം കൂടുതല്‍ ഡേറ്റ അയച്ചു

ഫിലേ പേടകം വെള്ളിയാഴ്ച രാത്രി കൂടുതല്‍ ഡേറ്റ ഭൂമിയിലേക്ക് അയച്ചതായി യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇസ) അറിയിച്ചു. പേടകത്തിലെ ബാറ്ററി തീരുകയും അത് സ്റ്റാന്‍ഡ്‌ബൈ മോഡിലേക്ക് മാറുകയും ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഡേറ്റ അയച്ചത്. പേടകം അയയ്ക്കുമെന്ന് കരുതിയ മുഴുവന്‍ വിവരങ്ങളും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഫിലേ ഇറങ്ങിയത് പക്ഷേ, കിഴുക്കാംതൂക്കായ ഒരു പാറയുടെ ചെരുവിലായതിനാല്‍ അതിന്റെ സോളാര്‍ പാനലുകള്‍ക്ക് ആവശ്യത്തിന് സൂര്യപ്രകാശം കിട്ടാതെ വന്നതാണ് ബാറ്ററി തീരാന്‍ കാരണം. വാല്‍നക്ഷത്രം തുരന്നുള്ള പരിശോധനകളുടെ ഫലം ബാറ്ററി നിശ്ചലമായാല്‍ ഭൂമിയിലേക്ക് അയയ്ക്കാനാവില്ല എന്ന് ആശങ്കയുണ്ടായിരുന്നു.

Top