ഫീസ് ഇല്ലാതെ തന്നെ കുവൈറ്റില്‍ റോഡുകള്‍ ഉപയോഗിക്കാം

KUWAIT-ROAD

റോഡുകള്‍ ഉപയോഗിക്കുന്നതിന് ഫീസ് ഏര്‍പ്പെടുത്തുകയില്ലെന്ന് കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം. വന്‍ തുക ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒരു റോഡിലും ഫീസ് ബാധകമാക്കാന്‍ പദ്ധതിയില്ലെന്നും അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

രാജ്യത്തെ എല്ലാ പാതകളും ജനങ്ങള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനുള്ളതാണെന്നും, ഇവക്കു ഏതെങ്കിലും തരത്തില്‍ ടോള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്നുമാണ് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ നിലപാട്.

കൂടാതെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റോഡ് പദ്ധതികള്‍ക്കായി ഇതുവരെ 1.6 ബില്യണ്‍ ദീനാര്‍ ചെലവഴിച്ചതായി മന്ത്രാലയത്തിലെ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മേധാവി അഹ്മദ് അല്‍ ഹസ്സാന്‍ പറഞ്ഞു. 25 പദ്ധതികളാണ് മന്ത്രാലയത്തിന് കീഴില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജമാല്‍ അബ്ദുന്നാസര്‍ റോഡ്, ജഹ്‌റ റോഡ് വികസനം, സെവന്‍ത് റിംഗ്, ഫഹാഹീല്‍ പാത എന്നിവയാണ് നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ പ്രധാനപെട്ടത്.

Top