ഫെയ്സ്ബുക്കില്‍ അശ്ലീല വീഡിയോകളുടെ മറവില്‍ അപടകാരിയായ ട്രോജന്‍ വൈറസ് അശ്ലീല വീഡിയോ പോസ്റ്റുകളുടെ രൂപത്തില്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുടെ ടാഗില്‍ ഫെയ്സ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെടുന്നു. ഒരു വീഡിയോ ദൃശ്യത്തിന്റെ രൂപത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്വീഡിയോ കാണാനായി ഫല്‍ഷ് പ്ലെയര്‍ അപ്ഡേറ്റ് ചെയ്യാനായി ആവശ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ മാരകമായ വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുന്നു. പിന്നീട് കീബോര്‍ഡും മൗസും പൂര്‍ണമായും ഹാക്കറുടെ നിയന്ത്രണത്തിലാകുന്നു. കമ്പ്യൂട്ടറിലെ ഏത് ഉള്ളടക്കവും ഇതുവഴി ഇവര്‍ക്ക് ലഭിക്കും.
ഇത്തരം വൈറസുകള്‍ കടത്തിവിടുന്നതിലൂടെ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം വൈറസുകള്‍ക്ക് ലഭിക്കുന്നു. ഒപ്പം, ഫെയ്സ്ബുക്കിലെ മറ്റ് സുഹൃത്തുക്കള്‍ക്ക് നമ്മുടെ വാളിലുള്ള ഈ അശ്ലീല ചിത്രങ്ങളെത്തുകയും ചെയ്യും. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രത്യക്ഷപ്പെട്ട് രണ്ടുദിവസത്തിനകം ഒരു ലക്ഷത്തിലേറെ ഫെയ്സ് ബുക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളെയാണ് ഈ വൈറസ് ബാധിച്ചിരിക്കുന്നത്.
മുമ്പും ഇത്തരം ട്രോജന്‍ വൈറസുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മുമ്പത്തേതിനെക്കാള്‍ മാരകമായ ഈ വൈറസ് വളരെവേഗമാണ് പ്രചരിക്കുന്നത്.