ഫോട്ടോഗ്രഫിക്ക് അനുയോജ്യമായ സ്മാര്‍ട്ട്‌ഫോണ്‍ ഒപ്പോ ‘മിറര്‍ 3’

ഫോട്ടോഗ്രഫിയെ സ്‌നേഹിക്കുന്നവര്‍ക്കായി ചൈനീസ് കമ്പനി ഒപ്പോ ‘മിറര്‍ 3’ എന്ന സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തിറക്കി. 16, 990 രൂപയാണ് വില. കൈയിലൊതുങ്ങുന്ന തരത്തിലുള്ള പിന്‍ഭാഗമാണ് പ്രത്യേകത.

എല്‍ഇഡി ഫ്‌ളാഷും സോണിയുടെ IMX179 ബി.എസ്.ഐ സെന്‍സറുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍ കാമറ, സെല്‍ഫിക്കുവേണ്ടി ഏറെ സംവിധാനങ്ങളുള്ള അഞ്ച് മെഗാപിക്‌സല്‍ മുന്‍ കാമറ എന്നിവയാണ് അടുത്ത ആകര്‍ഷണം.

ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് അധിഷ്ഠിതമായ കളര്‍ ഒ.എസ് 2.0 ഓപറേറ്റിങ് സിസ്റ്റം, 720 X 1280 പിക്‌സല്‍ എച്ച്.ഡി റസലൂഷനുള്ള 4.7 ഇഞ്ച് ഡിസ്‌പ്ലേ, ഒരു ജി.ബി റാം, 128 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട സിം, ത്രീജി, ബ്ലൂടൂത്ത് 4.0, ജി.പി.എസ്, ഒന്നരമണിക്കൂറില്‍ പൂര്‍ണ ചാര്‍ജാവുന്ന 2000 എം.എ.എച്ച് ബാറ്ററി, 126 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.

ഒപ്പോയുടെ സ്മാര്‍ട്ട് റിമോട്ട് ടെക്‌നോളജി 2.0 ഉള്ളതിനാല്‍ ടി.വി, എ.സി തുടങ്ങിയവയുടെ റിമോട്ടിന് പകരം ഉപയോഗിക്കാന്‍ കഴിയും.

Top