ഫോട്ടോഗ്രാഫിയെ പ്രണയിക്കുന്ന, പ്രൊഫഷണല്‍ കാമറ സ്വപ്നം കാണുന്നവര്‍ക്കായി ഐബോള്‍ അവതരിപ്പിക്കുകയാണ് കൊബാള്‍ട്ട് എംഎസ്എല്ആര് 4 എന്ന ഫോണ്‍. ഇതൊരു സാധാരണ സ്മാര്‍ട്ട്ഫോണല്ല, മറിച്ച് ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ മാറി മാറി ഉപയോഗിക്കാവുന്ന ലെന്‍സുകളാണ് ഇതിന്റെ പ്രത്യേകത.
8X സൂ ലെന്‍സ്, 175180 ഡിഗ്രി കാഴ്ച നല്കുന്ന ഫിഷ്ഐ ലെന്‍സ്, 1015 എംഎം അകല കാഴ്ചകള്‍ക്ക് വ്യക്തത നല്കുന്ന 10X മൈക്രോ ലെന്‍സ്, 130 ഡിഗ്രി കാഴ്ച നല്കുന്ന വൈഡ് ആംഗിള്‍ ലെന്‍സ് തുടങ്ങിയവയൊക്കെ ഈ ഫോണുമായി ഘടിപ്പിക്കാനും ഉപയോഗിക്കാനും കഴിയും.
ഈ ഫോണിന്റെ ഡിസ്പ്ലെയിലും കാര്യമായ മാറ്റങ്ങളുണ്ട്. 5 ഇഞ്ച് ഐപിഎസ് ക്യുഎച്ച്ഡി ഡിസ്പ്ലെയാണിതിലുള്ളത്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടാതെ 15 ഓളം ഭാഷകളും കൊബാള്‍ട്ട് എംഎസ്എല്ആര് 4 ഫോണ്‍ പിന്തുണക്കും. ഒരു ജിബി റാമില്‍ ഒക്ടാ കോര്‍ പ്രൊസസറിലാണ് ഇതിന്റെ കരുത്ത്.
ജീവന് നിലനിര്‍ത്താന്‍ 2,000ാഅവ ബാറ്ററിയാണ് ഇതിലുള്ളത്. സാധാരണ ഫോണിലുള്ളതുപോലെ മുന്‍ കാമറയും പ്രധാന കാമറയും കൊബാള്ട്ടിലുണ്ട്. പ്രധാന കാമറ എട്ടു മെഗാ പിക്സലും 3.2 എംപിയുടെ മുന്‍ കാമറയും. മുന്‍ കാമറയിലും ഫ്ളാഷുണ്ട്. 8 ജിബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32 ജിബി വരെ ഉയര്‍ത്താനും കഴിയും. ഇന്ത്യന്‍ വിപണിയില്‍ 8,499 രൂപയാണ് വില.