കൊച്ചി: മൂന്നാറില്‍ ട്രേഡ് യൂണിയന് നേതൃത്വം പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. ഇത് തൊഴിലാളികള്‍ പീഡാനുഭവത്തില്‍ നിന്ന് കണ്ടെത്തിയ കാര്യമാണന്നും വിഎസ് പറഞ്ഞു.
വ്യാഖ്യാനിച്ച് രക്ഷപ്പെടാന്‍ ട്രേഡ് യൂണിയനുകള്‍ ശ്രമിക്കണ്ട. സ്വയം വിമര്ശനത്തിനനുസരിച്ച് ഭാവി പരിപാടികള്‍ ചെയ്യണം. എന്തുകൊണ്ട് ട്രേഡ് യൂണിയനുകള്‍ വേണ്ടെന്ന് തൊഴിലാളികള്‍ കരുതിയെന്ന് സ്വയം ചോദിച്ചറിയണമെന്നും വിഎസ് പറഞ്ഞു.
ഫോര്‍ട്ട്കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ദുരന്തത്തിന് ഇരയായവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വിഎസ് ആവശ്യപ്പെട്ടു.