പാരിസ്: ഫ്രാന്‍സില്‍ അതിശൈത്യത്തെ തുടര്‍ന്ന് നാല് പേര്‍ മരിച്ചു. 15,000ഓളം വാഹനങ്ങള്‍ മഞ്ഞില്‍ കുടുങ്ങി. ഓറഞ്ച് വെതര്‍ എന്ന് ഫ്രഞ്ച് അധികൃതര്‍ വിശേഷിപ്പിച്ച കാലാവസ്ഥ ഫ്രാന്‍സിന്റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഏറ്റവും ശക്തമായ അതിശൈത്യമാണ്. മലമ്പ്രദേശങ്ങളിലെ വാഹനങ്ങളാണ് മഞ്ഞുവീഴ്ചയില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിച്ചത്.മഞ്ഞുവീണ് വഴികാണാതെ വാഹനം മലയിടുക്കിലേക്ക് വീണതിനെ തുടര്‍ന്നാണ് ഒരാള്‍ മരിച്ചത്. മറ്റുമൂന്നു പേര്‍ അതിശൈത്യത്തെ തുടര്‍ന്നും മരിച്ചു. ഈ കാലാവസ്ഥ വരുന്ന ആഴ്ചയും തുടരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ കരുതുന്നു.