ഫ്രാന്‍സില്‍ ജര്‍മ്മന്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരേ ക്ലാസിലെ 16 കുട്ടികളും മരണത്തിന് കീഴടങ്ങി. എന്നാല്‍ യാത്രയ്ക്കു പോകേണ്ടിയിരുന്ന ക്ലാസിലെ ഒരു കുട്ടി മാത്രം മരണത്തിന് കീഴടങ്ങിയില്ല. മറന്നു പോയ പാസ്സ്‌പോര്‍ട്ടാണ് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരിക്കുവാന്‍ കാരണം. ബാര്‍സലോണയിലേക്ക് പഠനത്തിന്റെ ഭാഗമായി ചേക്കേറുവാന്‍ പോയവരാണ് മരണത്തിന് കീഴടങ്ങിയത്. 150 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ അപകടത്തില്‍പ്പെട്ടവരില്‍ ഒരാള്‍ പോലും ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറയുന്നു.
ഹാല്‍ട്ടേര്‍ണ്‍ ആം സീലെ ജോസഫ് കോയിംഗ് ജിംനേഷ്യം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ച 16 പേരും. മരണ വാര്‍ത്ത ഞെട്ടലോടെയും അതീവ ദുഖത്തോടെയുമാണ് സ്‌കൂള്‍ അധികൃതരും ബാക്കിയുള്ള വിദ്യാര്‍ത്ഥികളും ഏറ്റെടുത്തത്. മരിച്ച കുട്ടികള്‍ക്ക് വേണ്ടിയും അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍ക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി.
ഒരു കുട്ടിക്ക് മാത്രം പാസ്സ്‌പോര്‍ട്ട് എടുക്കാന്‍ മറന്നതാണ് ജീവന്‍ തിരിച്ചുകിട്ടുവാന്‍ കാരണം. വിമാനം കൃത്യ സമയത്ത് പുറപ്പെട്ടതിനാല്‍ തന്നെ പാസ്സ്‌പോര്‍ട്ട് എടുത്ത് യാത്ര തുടരുവാന്‍ ഈ വിദ്യാര്‍ത്ഥിക്ക് സാധിച്ചില്ല. വിമാനപകടത്തില്‍ രണ്ടു ഓപ്പറ ഗായകരും മരിച്ചിട്ടുണ്ട്.
തെക്കന്‍ ഫ്രാന്‍സിലെ ആല്‍പ്‌സിലാണു വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ 142 യാത്രക്കാരും രണ്ടു പൈലറ്റും നാല് എയര്‍ഹോസ്റ്റസുമാണ് ഉണ്ടായിരുന്നത്. ഇവര്‍ എല്ലാവരും മരിച്ചതായാണ് ആശങ്ക. ജര്‍മന്‍ വിംഗ്‌സ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് 320 ആണ് അപകടത്തില്‍പ്പെട്ടത്. വിമാനം ബാഴ്‌സിലോണയില്‍ നിന്നു ജര്‍മനിയിലെ ഡ്യൂസല്‍ഡോര്‍ഫിലേക്കു പോകുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ 10.47 നും 11.00 നും ഇടയില്‍ വിമാനം റഡാറില്‍നിന്ന് അപ്രത്യക്ഷമായതായാണു റിപ്പോര്‍ട്ട്. രാവിലെ 9.35നു ബാഴ്‌സിലോണയില്‍നിന്നു പുറപ്പെട്ട വിമാനം 11.55നു ഡ്യൂസല്‍ഡോര്‍ഫില്‍ ഇറങ്ങേണ്ടാതായിരുന്നു.