ചണ്ഡിഗഡ്: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ പി നേതാവുമായ അനില്‍ വിജ്. പശുവിനെ കൊല്ലുന്ന മാഫിയ രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗാള്‍ കടുവയ്ക്ക് പകരം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
പശുവിനെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കടുവയ്ക്ക് അക്രമികളെ സ്വയം പ്രതിരോധിക്കാന്‍ കഴിയും. അതിന് കഴിയാത്ത പശുക്കള്‍ക്ക് നിയമപ്രകാരം സംരക്ഷണം നല്‍കണമെന്ന് വിജ് ആവശ്യപ്പെട്ടു.
ബീഫ് കൊണ്ടുപോകുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഹരിയാനയില്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയിരുന്നു. ഗോവധത്തിനെതിരെ ശക്തമായ നിയമം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് പിന്നാലെ ഗോവധത്തിനുള്ള ശിക്ഷ അഞ്ചില്‍നിന്ന് പത്ത് വര്‍ഷമായി വര്‍ധിപ്പിച്ചിരുന്നു.