ബംഗളുരു: ബംഗളുരുവില്‍ എട്ട് വയസുകാരിയെ അദ്ധ്യാപകന് മാനഭംഗത്തിനിരയാക്കി. ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ നിയമനടപടി ആവശ്യപ്പെട്ട് സ്കൂളിന് മുന്നില്‍ രക്ഷിതാക്കള്‍ പ്രതിഷേധം നടത്തി. പ്രതിഷേധവുമായെത്തിയ രക്ഷകര്ത്താക്കള്ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. ബഹളത്തിനിടെ സ്കൂളിലെ മറ്റൊരു അദ്ധ്യാപകനെ രക്ഷകര്‍ത്താക്കള്‍ കൈയ്യേറ്റം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.