ബച്ചന്‍ ചിത്രങ്ങളുടെ റിമേക്കില്‍ അഭിനയിക്കില്ലെന്ന് ധനുഷ്

ഇന്ത്യ കണ്ട മികച്ച നടന്‍.. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍.. ഇദ്ദേഹത്തിന്റെ സിനിമകളൊക്കെയും കണ്ട് അമിതാഭ് ബച്ചന്‍ എന്ന നടനെ ആരാധിക്കാത്തവരുണ്ടാകില്ല. സിനിമകളിലെ ബച്ചനെ ആവേശത്തോടെ കാണുകയും ആ സിനിമകളെ ഇഷ്ടപ്പെടുകയും ചെയ്തവരൊക്കെയും അദ്ദേഹത്തിന് ലഭിച്ചതു പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നു ആഗ്രഹിച്ചു പോകും.. ആ ചിത്രങ്ങളെ റിമേക്ക് ചെയ്താല്‍ അഭിനയിക്കണമെന്നും ആഗ്രഹിച്ചേക്കും. എന്നാല്‍ തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ ധനുഷിനു പക്ഷെ ബച്ചന്‍ സിനിമകളുടെ റിമേക്കുകളില്‍ അഭിനയിക്കണമെന്നില്ല. ബോളിവുഡിലെ ധനുഷിന്റെ രണ്ടാമത്തെ ചിത്രമായ ഷമിതാഭില്‍ അമിതാഭ് ബച്ചനൊപ്പം തകര്‍ത്തഭിനയിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു അഭിപ്രായം.

ബച്ചന്റെ സിനിമകളോടും അഭിനയത്തോടുള്ള ബഹുമനം കൊണ്ടാണ് ധനുഷ് ഇങ്ങനെയൊരു അഭിപ്രായം പറയുന്നത്. അദ്ദേഹം അഭിനയിച്ചു ഗംഭീരമാക്കിയ സിനിമകളില്‍ അഭിനയിക്കാനുള്ള യോഗ്യത തനിക്കില്ലെന്നാണ് ധനുഷ് പറയുന്നത്. ഷോലെയും ദീവാറും പോലുള്ള സിനിമകളൊക്കെ അഭിനയിച്ചു ഫലിപ്പിക്കാന്‍ തന്നെകൊണ്ടാകില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. ഹിന്ദി പഠിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. സുഹൃത്തുകളോടും ബന്ധുക്കളോടും ഇപ്പോള്‍ ഹിന്ദിയിലാണ് സംസാരിക്കുന്നത്. അവര്‍ തെറ്റുകള്‍ തിരുത്തി നല്‍കാറുണ്ട്. ഹിന്ദിക്കും തമിഴിനും തുല്യപ്രാധാന്യമാണ് നല്‍കുന്നത്. കൃത്യമായ പ്ലാനോടു കൂടി രണ്ടു ഇന്‍ഡസ്ട്രിയിലും വര്‍ക്ക് ചെയ്യാനാകുമെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

Top