ബജറ്റില്‍ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ തുക; ആശങ്കയോടെ പാക് മാധ്യമങ്ങള്‍

ഇസ്‌ലാമാബാദ്: ബജറ്റില്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ തുക അനുവദിച്ചതില്‍ പാക് മാധ്യമങ്ങള്‍ക്ക് ആശങ്ക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10.95 ശതമാനം തുകയുടെ വര്‍ദ്ധനവാണ് രാജ്യ സുരക്ഷയ്ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 2.46 ലക്ഷം കോടി വരും.

അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം വ്യാപകമായിരിക്കേ ഇന്ത്യ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവച്ചതിനുപിന്നില്‍ വ്യക്തമായ ഉദ്ദേശമുണ്ടെന്ന് പാക് മാധ്യമമായ ദ ന്യൂസ് ഇന്റര്‍നാഷണല്‍ എഡിറ്റോറിയലിലൂടെ വ്യക്തമാക്കി. പാകിസ്ഥാനിലെ പട്ടാളത്തിനോട് അടുപ്പം കാത്തുസൂക്ഷിക്കുന്ന മാധ്യമമാണിത്. പാകിസ്ഥാനിലെ മറ്റൊരു പ്രധാന മാധ്യമമായ ദി ഡോണും രാജ്യങ്ങള്‍ പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ തുക നീക്കിവയ്ക്കുന്നത് തെറ്റായ സന്ദേശം നല്‍കും എന്നരീതിയിലാണ് പ്രതികരിച്ചത്.

Top