ബജറ്റ് അവതരണം: മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിച്ചത് ചട്ടപ്രകാരം തന്നെയെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു.

വെള്ളിയാഴ്ച നിയമസഭയില്‍ നടന്ന സംഭവവികാസങ്ങളെക്കുറിച്ചും അദ്ദേഹം ഗവര്‍ണറോട് വിശദീകരിച്ചു. എന്നാല്‍ സന്ദര്‍ശനത്തെക്കുറിച്ചു പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല.

ബജറ്റവതരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഗവര്‍ണറെ സന്ദര്‍ശിച്ചിരുന്നു. ഭരണഘടനാപരമായി ബജറ്റ് അവതരണം നടന്നിട്ടില്ലെന്നും മറ്റാരെയെങ്കിലും കൊണ്ടു ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്നും ഗവര്‍ണറോട് ആവശ്യപ്പെട്ടു.

Top