ബജറ്റ് അവതരിപ്പിച്ചെന്നു പറയാനാവില്ല: പ്രതിപക്ഷം

സ്പീക്കര്‍ ഡയസില്‍ എത്താതിരുന്നതിനാല്‍ ബജറ്റ് അവതരിപ്പിച്ചെന്നു പറയാനാകില്ലെന്നു പ്രതിപക്ഷം. ചട്ട പ്രകാരമല്ല ബജറ്റ് അവതരണം ഭരണപക്ഷം നടത്തിയതെന്നും പ്രതിപക്ഷം പറയുന്നു.
സിപിഎം നേതാവും വൈക്കം എംഎല്‍എയുമായ കെ. അജിത്തും സഭയ്ക്കുള്ളില്‍ തളര്‍ന്നുവീണു.

കേരള നിയമസഭ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള രംഗങ്ങളാണു നടക്കുന്നത്. സ്പീക്കര്‍ ചേംബറിലിരുന്ന് ബജറ്റ് അവതരണത്തിന് അനുമതി നല്‍കുകയായിരുന്നു. ശരീരത്തില്‍ത്തന്നെ മൈക്ക് ഘടിപ്പിച്ചു ധനമന്ത്രി നിയമസഭയിലെത്തി. ഇപ്പോഴും പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധം തുടരുന്നു.

Top