ബജാജ് അവതരിപ്പിക്കുന്ന പള്‍സര്‍ ആര്‍എസ് 200 എത്തി. എബിഎസ്, നോണ്‍ എബിഎസ് വേരിയന്റുകളിലാണ് പള്‍സര്‍ ഇന്ത്യയില്‍ വില്‍ക്കുക. ഒരു ലക്ഷം രൂപ വിലയുള്ള വിപണിയിലുള്ള ആദ്യത്തെ ബജാജ് ബൈക്കാണ് ഇത്. 2001ലാണ് ബജാജ് ആദ്യമായി പള്‍സറിനെ വിപണിയിലെത്തിക്കുന്നത്.
പള്‍സര്‍ 200 എന്‍എസ്സില്‍ ഉപയോഗിക്കുന്ന അതേ സിംഗിള്‍ സിലിണ്ടര്‍ , 4 സ്ട്രോക്ക് എന്ജിന് തന്നെയാണ് കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ആര്‍എസ് 200 മോഡലിലും ഉപയോഗിക്കുക. എസ്ഒഎച്ച്സി 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ട്രിപ്പിള്‍ സ്പാര്ക് എന്നിവയുള്ള എഞ്ചിന്റെ ഡിസ്പ്ലേസ്മെന്റെ 119.5 സിസിയാണ്.
ആറ് സ്പീഡ് ഗിയര്‍ ബോക്സാണ് വാഹനത്തിനുള്ളത്.18.6 എന്‍എമ്മാണ് ടോര്‍ക്ക്. 13 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക്, കെര്‍ബ് ഭാരം 165 ആണ്. ആര്‍എസ് 200 ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത് ബട്ടര്‍ഫ്ലൈ ഡിസ്ക് ബ്രേക്കുകളാണ്. ഡിസ്കുകള്‍ അതിവേഗത്തില്‍ തണുപ്പിക്കാന്‍ ഇത് ഉപകരിക്കുന്നു.
വലിപ്പമുള്ള ഒരു അനലോഗ് ആര്‍പിഎം മീറ്ററാണ് പള്‍സര്‍ ആര്‍എസ് 200 ബൈക്കിലുള്ളത്. മധ്യത്തിലായി ഒരു ഡിജിറ്റല്‍ ഫ്യുവല്‍ ഗെയ്ജും സ്പീഡോ റീഡിങ്ങും ചേര്‍ത്തിരിക്കുന്നു. സ്പോര്‍ടി 10 സ്പോക് അലോയ് വീലുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. സിഎസ് 400, എസ് എസ് 400 തുടങ്ങിയ ആറോളം മോഡലുകള്‍ ഈ വര്‍ഷം പുറത്തിറക്കുമെന്ന് കമ്പനി മുമ്പ് പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹി വില(എക്സ് ഷോറൂം)പള്‍സര്‍ 200 എബിഎസ് 130,000, പള്‍സര്‍ 200 നോണ്‍ എബിഎസ് 118,000