ബജാജ് ഓട്ടോ ലിമിറ്റഡ് കമ്യൂട്ടര്‍ മോട്ടോര്‍ സൈക്കിള്‍ ‘സി ടി 100 വീണ്ടും വിപണിയില്‍ തിരിച്ചെത്തി. 2006ല്‍ ഉല്‍പ്പാദനം നിര്‍ത്തിവച്ചിരുന്ന ബൈക്കാണ് ബജാജ് ഓട്ടോ ഇപ്പോള്‍ വീണ്ടും വിപണിയിലെത്തിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ മോട്ടോര്‍ സൈക്കിളെന്ന പ്രത്യേകതയാണ് സി ടി 100നെ ശ്രദ്ധേയമാക്കുന്നത്. ബൈക്കിന് ഡല്‍ഹി ഷോറൂമില്‍ 35,034 രൂപയാണു വില.
മൂന്നു നിറങ്ങളിലുള്ള പുതിയ ബോഡി ഗ്രാഫിക്‌സ്, 10.5 ലീറ്റര്‍ സംഭരണ ശേഷിയുള്ള ഇന്ധന ടാങ്ക്, മൂന്ന് ഇഞ്ച് വീതിയുള്ള ടയര്‍ തുടങ്ങിയവയോടെയാണു ‘ബജാജ് സി ടി 100 എത്തുന്നത്. ഇതിനു പുറമെ അലോയ് വീല്‍ സഹിതവും ‘സി ടി 100 ലഭ്യമാണ്.
ബൈക്കിലെ 99.27 സി സി, നാലു സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന് 7500 ആര്‍ പി എമ്മില്‍ 8.1 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. 4500 ആര്‍ പി എമ്മിലെ 8.05 എന്‍ എമ്മാണ് പരമാവധി ടോര്‍ക്ക്. നാലു സ്പീഡാണു ട്രാന്‍സ്മിഷന്‍.
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ഇരട്ട സ്പ്രിങ്(സ്പ്രിങ് ഇന്‍ സ്പ്രിങ്) സസ്‌പെന്‍ഷനുമാണു ബൈക്കിലുള്ളത്. മണിക്കൂറില്‍ 90 കിലോമീറ്ററാണു ബജാജ് ഓട്ടോ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ലീറ്ററിന് 89.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ബജാജ് ഓട്ടോ ഉറപ്പു നല്‍കുന്നു.
അടുത്തയിടെ വിപണിയിലെത്തിയ ‘പ്ലാറ്റിന 100 ഇ എസിലുള്ള ട്യൂബുലര്‍ സിംഗിള്‍ ഡൗണ്‍ ട്യൂബ് വിത്ത് ലോവര്‍ ക്രേഡില്‍ ഫ്രെയിമാണു ‘സി ടി 100 ബൈക്കിന്റെയും ഷാസി. അതുപോലെ 110 എം എം ഡ്രം ബ്രേക്കാണ് ഇരു ബൈക്കുകളുടെയും മുന്നിലും പിന്നിലുമുള്ളത്. ഓപ്ഷനല്‍ വ്യവസ്ഥയില്‍ പോലും ഡിസ്‌ക് ബ്രേക്ക് ലഭ്യമല്ല.