കൊച്ചി: സംസ്ഥാനത്ത് ബസ്-ടാക്‌സി നിരക്ക് കുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ജസ്റ്റീസ് എം രാമചന്ദ്രന്‍ കമ്മീഷന്‍. ഡീസല്‍ വില കുറഞ്ഞത് സ്ഥിരമെന്ന് കരുതാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആവശ്യമില്ല അതിനാല്‍ യാത്രാ നിരക്ക് കൂട്ടുമെന്നും ജസ്റ്റീസ് എം രാമചന്ദ്രന്‍ അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരാണ് ജസ്റ്റീസ് എം രാമചന്ദ്രന്‍ അടങ്ങിയ നാലംഗ സമിതിയെ നിരക്ക് കുറയ്‌ക്കേണ്ടതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നിയോഗിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കും.