ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ചാവേര്‍ ബോംബ് സ്‌ഫോടന പരമ്പരയില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് സ്‌ഫോടനം ഉണ്ടായത്. ഖാദിമിയയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഇവിടെ പോലീസ് ചെക്ക്‌പോസ്റ്റിനു സമീപം ചാവേര്‍ ശരീരത്ത് ഘടിപ്പിച്ച ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.
സദറിലെ തിരക്കേറിയ മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. റോഡരുകില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഹാബിയയിലാണ് അടുത്ത സ്‌ഫോടനം നടന്നത്. ഇവിടെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടതത്തിയത്. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.