ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പൂര്‍ണ്ണമായി



വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക്ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക്‌ സംസ്ഥാനത്ത് പൂര്‍ണ്ണം. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്‌. പണി മുടക്കിയ ജീവനക്കാര്‍ ബാങ്ക് പരിസരത്ത് പ്രതിഷേധ യോഗങ്ങളും പ്രകടനങ്ങളും നടത്തി.പണിമുടക്ക്‌ മൂലം ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. സേവന വേതന പരിഷ്കരണം സംബന്ധിച്ച അവകാശ പത്രിക 2014 ഒക്ടോബറില്‍ സമര്‍പ്പിച്ചെങ്കിലും ഇന്ത്യന്‍ ബാങ്ക് അസ്സോസിയേഷന്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സെക്രട്ടറിയേറ്റ് ധര്‍ണ്ണയുള്‍പ്പെടെയുളള വിവിധ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
Top